കേളി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്‌, യാര ഇന്റർനാഷണൽ സ്കൂള്‍ റിയാദിനു വിജയം.

108

റിയാദ്‌: സഫാമക്ക പോളിക്ളിനിക്ക് വിന്നേര്‍സ് കപ്പിനും, നോളെജ് ടവര്‍ റണ്ണേര്‍സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കേളി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റില്‍ യാര ഇന്റർനാഷണൽ സ്കൂള്‍ റിയാദിനു വിജയം. നസ്രിയ റയല്‍ മാഡ്രിഡ്‌ അക്കാദമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ അൽ ആലിയ ഇന്റർനാഷണൽ സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യാര ഇന്റര്‍നാഷണല്‍ സ്കൂള്‍ വിജയിച്ചത്. കളിയുടെ ഒന്‍പതാം മിനുട്ടില്‍ സാമില്‍ ആണ് യാരയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.
ന്യൂ-മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ റിയാദും, അല്‍-യാസ്മിന്‍ ഇന്റർനാഷണൽ സ്കൂൾ റിയാദും തമ്മില്‍ നടന്ന മത്സരം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ന്യൂ-മിഡില്‍ ഈസ്റ്റ് സ്കൂളിനെ വിജയിച്ചതായി പ്രഖ്യാപിച്ചു.
ബത്ത എരിയാകമ്മിറ്റി അംഗം ധനേഷ്, കേളി കേന്ദ്ര സൈബര്‍ വിംഗ് അംഗം ബിജു തായംബത്, കെ.എഫ്.ടി 2018 സംഘാടകസമിതി അംഗം സൌബീഷ് എന്നിവര്‍ കളിക്കാരെ പരിജയപ്പെട്ടു.

അടുത്ത ആഴ്ച്ച (ഒക്ടോബര്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട്‌ 3:30) ന്സ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്നമൂന്നാംവാര മത്സരത്തിൽ ഇന്റര്‍നാഷണല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ റിയാദ്, യാര ഇന്റർനാഷണൽ സ്കൂള്‍ റിയാദുമായും, , ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റിയാദ് ന്യൂ-മിഡില്‍ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂള്‍ റിയാദുമായും ഏറ്റുമുട്ടും.