പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളാ സർക്കാർ ബ്രെവ് ഹാർട്ട് അവാർഡ് ആർ. ശ്രീലേഖ ഐ പി എസിന്

181

കേരളത്തിലെ പ്രളയക്കെടുതിയിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളാ സർക്കാർ ഏർപ്പെടുത്തിയ
ബ്രെവ് ഹാർട്ട് അവാർഡിന് ജയിൽ ഡി ജി പി ആർ. ശ്രീലേഖ ഐ പി എസിനെ തെരഞ്ഞെടുത്തു . വിവിധ മേഖലകളിൽ നിന്ന് 6 പേരെയാണ് അവാർഡിനായി തെരഞ്ഞെടുത്തത് . മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ശ്രീലേഖ അവാർഡ് ഏറ്റു വാങ്ങി . പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുത്ത എല്ലാ സേനാ വിഭാഗങ്ങളിൽ പെട്ട ആളുകൾക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും അവർ ഫേസ് ബുക്കിൽ കുറിച്ചു.