കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

90

റിയാദ്– കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കെ.പി മുഹമ്മദ് കുട്ടി (പ്രസിഡന്റ്), അഷ്‌റഫ് വേങ്ങാട്ട് (വർക്കിംഗ് പ്രസിഡന്റ്), കാദർ ചെങ്കള ദമാം (ജനറൽ സെക്രട്ടറി), കുഞ്ഞിമോൻ കാകിയ മക്ക (ട്രഷറർ), ഇബ്രാഹീം മുഹമ്മദ് (ചെയർമാൻ), അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി (സുരക്ഷ സ്‌കീം ചെയർമാൻ) എന്നിവരാണ് ഭാരവാഹികൾ. വിവിധ സെൻടൽ കമ്മിറ്റികളിൽ നിന്നായി 30 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
ഒരു വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. ശേഷം മെമ്പർഷിപ് അടിസ്ഥാനത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരും.പാണക്കാട് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, കെ.പിഎ മജീദ്, ഇ.ടി മുഹമ്മദ് ബശീർ, പി.വി വഹാബ് തുടങ്ങിയവർ പങ്കെടുത്തു.