കുറ്റ്യാടി സ്വദേശി റിയാദിൽ മരണപെട്ടു

213

റിയാദ് :ഒ .ഐ .സി .സി കോഴിക്കോട് ജില്ലാ നിർവ്വാഹക സമിതി അംഗവും സാമൂഹ്യ പ്രവർത്തകനുമായ മുസ്തഫ അഹമ്മദ് (39) മരണപെട്ടു . കുറ്റ്യാടി ചന്തവേൽ വണ്ണത്തന്റെ വാതുക്കൽ അഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ് .രക്ത സമ്മർദ്ദം കുറഞ്ഞു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വൈകിട്ട് നാലുമണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .18 വർഷമായി ഉമ്മുൽഹമാമിൽ ജനറൽ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു .റജീനയാണ് ഭാര്യ .മക്കൾ :റിസ്വാൻ ,റിഷാൽ