കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ കഴിയട്ടെ; കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി

103

ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപറഞ്ഞ് കെസിബിസിയുടെ വാര്‍ത്താകുറിപ്പ്. വഴിവക്കിൽ സമരം ചെയ്ത് സഭയെ അവഹേളിച്ചു.സമരം ചെയ്ത കന്യാസ്ത്രീകളുടേയും വൈദികരുടേയും നടപടി തെറ്റ് . തുടരന്വേഷണവും വിചാരണയും നിക്ഷ്പക്ഷമാകണം.കോടതിയിൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താകുറിപ്പുലണ്ട്.

കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടട്ടെ. കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടണം. ഇതിന്‍റെ മറവിൽ സഭയെ അവഹേളിക്കാൻ ശ്രമം തുടരുകയാണ് . ചില മാധ്യമപ്രവർത്തകരും നിക്ഷിപ്ത താൽപര്യക്കാരും ഇക്കൂട്ടത്തിലുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രിക്ക് നീതി ലഭിച്ചില്ല എന്ന ആരോപണം ശരിയല്ല. പരാതി കിട്ടിയപ്പോൾ തന്നെ സഭ നടപടിയെടുത്തിട്ടുണ്ട്. ഈ നടപടി സന്യാസ നിയമങ്ങൾക്കും സഭാ നിയമങ്ങൾക്കും വിരുദ്ധമാണെന്നും കെസിബിസിയുടെ വാര്‍ത്താകുറിപ്പിലുണ്ട്.