കുട്ടനാട് പ്രളയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യവനിക ധനസഹായം നൽകി.

135

റിയാദ്: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ പ്രളയക്കെടുതിക്കിരയായ ജനങ്ങളെ സഹായിക്കുവാൻ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതിക്ക് യവനിക സാംസ്‌കാരിക സമിതി ധനസഹായം കൈമാറി.ഫോർക്ക ചെയർമാൻ നാസർ കാരന്തൂർ,യവനിക ഭാരവാഹികളായ സുരേഷ് ബാബു, യൂസുഫ് കുഞ്ഞ് കായംകുളം ,ഷാജി മഠത്തിൽ, സത്താർകായംകുളം, അബ്ദുൾ സലാം ഇടുക്കി, ബഷീർ ചൂനാട്,സലാം കരുനാഗപ്പള്ളി,സാജിദ് ആലപ്പുഴ,ഷിഹാബ് പുന്നപ്ര,സലിം മാളിയേക്കൽ ,കൃഷ്ണൻ കണ്ണൂർ,നാസർ ലെയ്സ് ,പീറ്റർ കോതമംഗലം ,സോണി കുട്ടനാട് ,വില്ലി ജോസഫ് ,സക്കീർ മണ്ണാർമല ,ഷിബിൻ ജോർജ് , സോണി എന്നിവർ പങ്കെടുത്തു. ഷാജി മഠത്തിലും യൂസുഫ് കുഞ്ഞും ചേർന്ന് ഫോർക്ക ഭാരവാഹി ക്ളീറ്റസിനു ധനസഹായം കൈമാറി