കാറുകൾക്കും ബൈക്കുകള്‍ക്കും തേർഡ് പാർട്ടി ഇൻഷൂറൻസ് സുപ്രീംകോടതി നിർബന്ധമാക്കി

88

കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സുപ്രീംകോടതി. കാറുകൾക്ക് മൂന്ന് വർഷവും, ഇരുചക്രവാഹനങ്ങൾക്ക് ഏഴു വർഷവും കാലാവധിയുള്ള ഇൻഷുറൻസ് എടുക്കണം. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

സെപ്റ്റംബർ ഒന്നുമുതൽ വിൽക്കുന്ന വാഹനങ്ങൾക്കാണ് ഉത്തരവ് ബാധകമാകുക. സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാസമിതി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ അറുപത്തിയാറു ശതമാനം വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെന്ന് സമിതി കണ്ടെത്തിയിരുന്നു. റോഡപകട മരണങ്ങൾ വർധിക്കുന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യത്തിൽ സമിതിയുടെ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടു.

സെപ്‌റ്റംബര്‍ ഒന്നുമുതല്‍ ഇറങ്ങുന്ന കാറുകള്‍ക്ക് 3 വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക്‌ 5 വര്‍ഷത്തെയും തേഡ്‌ പാര്‍ട്ടി ഇന്‍ഷൂറന്‍സാണ് സുപ്രീം കോടതി നിര്‍ബന്ധമാക്കിയിരിക്കുന്നത്. റോഡ്‌ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ മദന്‍ ബി. ലോക്കൂര്‍, ജസ്‌റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌. ജസ്‌റ്റിസ്‌ കെ.എസ്‌. രാധാകൃഷ്‌ണന്‍ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച റോഡ്‌ സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ്‌ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌.

18 കോടി വാഹനങ്ങള്‍ നിരത്തിലുള്ളപ്പോള്‍ തേഡ്‌ പാര്‍ട്ടി ഇന്‍ഷൂറന്‍സുള്ളത്‌ കേവലം ആറു കോടിക്കു മാത്രമാണെന്നായിരുന്നു മാര്‍ച്ചില്‍ ചേര്‍ന്ന റോഡ്‌ സുരക്ഷാസമിതി യോഗത്തിന്റെ വിലയിരുത്തല്‍. വലിയ അപകടങ്ങളില്‍പ്പെട്ടവര്‍ക്കു പോലും നഷ്‌ടപരിഹാരം കിട്ടുന്നില്ലെന്ന വ്യാപക പരാതി കണക്കിലെടുത്ത്‌ സമിതി ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി (ഐ.ആര്‍.ഡി.എ), ജനറല്‍ ഇന്‍ഷൂറന്‍സ്‌ കൗണ്‍സില്‍, ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ധനമന്ത്രാലയം എന്നിവയുമായും ചര്‍ച്ച നടത്തി.

ഇതിനുശേഷമാണ്‌ മൂന്നും അഞ്ചും വര്‍ഷം തേഡ്‌ പാര്‍ട്ടി ഇന്‍ഷൂറന്‍സ്‌ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്‌. പ്രത്യേക പാക്കേജ്‌ എന്ന നിലയില്‍ മൂന്നും അഞ്ചും വര്‍ഷം തേഡ്‌ പാര്‍ട്ടി ഇന്‍ഷൂറന്‍സ്‌ നിര്‍ബന്ധിതമാക്കാന്‍ നിര്‍ദേശിച്ചതിനൊപ്പം വാഹന വിവരങ്ങളില്‍ ചേര്‍ക്കാനായി ഇന്‍ഷൂറന്‍സ്‌ വിവരങ്ങള്‍ പങ്കുവയ്‌ക്കണമെന്നും ഐ.ആര്‍.ഡി.എയോടു സമിതി നിര്‍ദേശിച്ചിരുന്നു. ഓണ്‍ലൈനായി ഇന്‍ഷൂറന്‍സ്‌ അടയ്‌ക്കാനുള്ള അവസരമൊരുക്കണമെന്നും ഇന്‍ഷൂറന്‍സ്‌ പുതുക്കല്‍ ഉറപ്പാക്കാന്‍ പോലീസ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു മറ്റു നിര്‍ദേശങ്ങള്‍. ഇവ സെപ്‌റ്റംബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാക്കണമെന്ന റിപ്പോര്‍ട്ട്‌ ശരിവച്ചാണ്‌ പരമോന്നത കോടതിയുടെ ഉത്തരവ്‌.