കശ്മീരില്‍ പിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

183

ജമ്മുകശ്മീരിൽ പിഡിപിയുയി സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് പരിഹാര മാര്‍ഗ്ഗമെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനമെടുത്തു. കശ്മീരിൽ പിഡിപിയും ബിജെപിയും ചേർന്ന് അന്തരീക്ഷം വഷളാക്കിയെന്ന് കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ഗുലാം അഹമ്മദ് മിർ പറഞ്ഞു. പിഡിപിയുമായി സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അവസ്ഥയല്ല ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.