കവിത : വിലയനം – നിഖില സമീർ ,റിയാദ്

ആനുകാലികങ്ങളിൽ ലേഖികയും ,അധ്യാപികയുമാണ് കവയിത്രി നിഖില സമീർ.

175

നറു പുഷ്പം വിടരുമ്പോൽ
പേർത്തും പേർത്തും ;
ആത്മസ്നേഹബന്ധങ്ങൾ
കൈപിടിച്ചാനയിക്കുന്നത്
നിൻ ദിവ്യ ചൈതന്യ
സ്നേഹത്തിലേക്കല്ലോ നാഥാ ..

ഒന്നായലിയുന്ന
പ്രണയമെഴുതുമ്പോൾ
പ്രാണൻ പ്രണയത്താൽ
പ്രകമ്പനം കൊള്ളുകയാണല്ലോ..
ഹാ എത്ര സുഭഗം …
ആനന്ദ ദായകം നിൻ സ്നേഹം …

സുഖവും ,ദുഖവും തന്നെന്നിൽ
ഉൾവെളിച്ചം നിറച്ചു
സ്വസ്ഥനാക്കുന്നവനേ …

നിന്നിലേക്കലിയാനായ്
പ്രണയ പ്രയാണ പാതയിലക്ഷീണം
തിരയുന്നത് സമാനതകളില്ലാത്ത
ആത്മ വിശുദ്ധിയാണ് ..

നിൻ സ്നേഹവായ്പ്പിനരികിലെത്താൻ
ഇനിയും വഴിദൂരമെത്ര ?
ഓരോ അണുവിലും നിറ
ചൈതന്യമായ് വെളിപ്പെടും പ്രഭോ
ആത്മാവിലുരവം കൊള്ളും
പ്രണയം ഏതു പാനപാത്രത്തിനാലാണ്
നിൻ മുന്നിൽ നിറക്കുക …
വിലയനാനുഗ്രഹം നേടാനാകുക .