കലാലയങ്ങള്‍ ചോരക്കളമാവുമ്പോള്‍ പ്രതിഷേധ സംഗമം നാളെ

239

എറണാകുളം മഹാരാജാസ് കാമ്പസിലുണ്ടായ അക്രമത്തെ അപലപിച്ചും അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും കലാലയങ്ങള്‍ ചോരക്കളമാവുമ്പോള്‍ എന്ന പേരില്‍ റിയാദിലെ ജനാധിപത്യ മതേതര വേദി പ്രതിഷേധ സംഗമം നടത്തുന്നു. നാളെ 13/7/2018 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.