കരൾ പകുത്തു നല്കാൻ കടൽ കടൊന്നൊരു പ്രവാസി യുവാവ്

217

റിയാദ് :കരൾ പകുത്തു നല്കി ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ കടൽ കടന്നൊരു മനുഷ്യ സ്‌നേഹി നാട്ടിലേക്ക് യാത്ര ആകുന്നു .പൊന്നാനി ചക്കിയത്ത് വളപ്പിൽ സത്യൻ പ്രിയ ദമ്പതികളുടെ മകൾ ഒമ്പതു വയസ്സുകാരി സ്വദേശിനി ആതിരക്കാണ് കരളുമായി റിയാദിൽ നിന്നും ബന്ധുവായ കാടാമ്പുഴ സ്വദേശി അനുരാജ് യാത്ര ആകുന്നത് .നവമാധ്യമങ്ങളിലൂടെയുള്ള അഭ്യർത്ഥന പ്രകാരം സഹായങ്ങൾ ഒഴുകിയെങ്കിലും മാതാപിതാക്കളുടെ കരൾ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആതിരക്കായി പരിശോധന നടത്തിയപ്പോൾ അത് യോജിക്കാതെ വന്നപ്പോൾ ആണ് ബന്ധുവായ അനുരാജ് മുന്നോട് വന്നത് .നാട്ടിൽ നിന്നെത്തിയിട്ട് വെറും നാലുമാസം മാത്രമായതിനാൽ സ്പോൺസർ അദ്ദേഹത്തെ നാട്ടിലയക്കാൻ തയ്യാറായില്ല .ഈ വിഷയം നാട്ടിൽ നിന്നും ആതിര സഹായ സമിതി ഭാരവാഹി താജ് മാർബിൾസ് ഉടമ മാനു ആൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് നേതൃത്വം വഴി പ്ളീസ് ഇന്ത്യ സെക്രട്ടറി സൈഫുദ്ധിൻ എടപ്പാളിനെയും അറിയിച്ചു .തുടർന്ന് പ്ളീസ് ഇന്ത്യ ഭാരവാഹികൾ സ്‌പോൺസറെ നിരവധി തവണ പോയി കണ്ടു വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും പറഞ്ഞു മനസിലാക്കി അനുരാജിന് നാട്ടിലേക്ക് പോകാനുള്ള വഴി ഒരുക്കുകയായിരുന്നു .പ്ളീസ് ഇന്ത്യ ജി .സി .സി ചെയർമാൻ ലത്തീഫ് തെച്ചി ,നാഷണൽ കോഡിനേറ്റർ റഫീഖ് ഹസൻ വെട്ടത്തൂർ ,പ്രസിഡന്റ്‌ ഷാനവാസ് രാമഞ്ചിറ ജനറൽ സെക്രട്ടറി സൈഫുദ്ധിൻ എടപ്പാൾ ,മൻസൂർ കാരയിൽ എന്നിവർ സജീവമായി ഇതിനായി പ്രവർത്തിച്ചു .അനുരാജിനുള്ള ടിക്കെറ്റ് പ്ളീസ് ഇന്ത്യ പ്രസിഡന്റ്‌ ഷാനവാസ് രാമഞ്ചിറ കൈമാറി .