കര്‍ദ്ദിനാള്‍-കന്യാസ്ത്രീ ഫോണ്‍ സംഭാഷണം പുറത്ത്

267

കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ അറിയിച്ചിരുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പീപ്പിള്‍ ടിവി പുറത്ത് വിട്ടു.വത്തിക്കാന്‍ പ്രതിനിധിയേയും ബോംബെ കര്‍ദ്ദിനാളിനേയും സമീപിക്കാം. തന്നോട് പരാതി പറഞ്ഞതായി ആരോടും പറയരുത്.

പരാതിയെ കുറിച്ച് പൊലീസ് അന്വേഷിച്ചാല്‍ ഞാന്‍ അറിഞ്ഞതായി പറയില്ല. നിങ്ങള്‍ പീഡനത്തിന് ഇരയായിട്ടുങ്കില്‍ അത് തെറ്റാണെന്നും കര്‍ദ്ദിനാള്‍.
എന്നാല്‍ പീഡനത്തിന് ഇരയായതിന് തന്‍റെ പക്കല്‍ തെളിവുണ്ടെന്നും കന്യാസ്ത്രീ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ഇതോടെ തനിക്ക് പരാതി നല്‍കിയില്ലെന്ന കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുകയാണ്.