കരുണാനിധിയുടെ ആരോഗ്യനില ഗുരുതരം

236

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിലുള്ളത്. കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ഏറ്റവും ഒടുവില്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറങ്ങിയത്.

രക്തത്തിലെ അണുബാധ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും കരുണാനിധി കുറിച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനിലുണ്ടായിരുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തുടങ്ങിയവർ ഈ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദർശിച്ചിരുന്നു.