കരിപ്പൂരിലേക്ക് നാളെ മുതൽ സൗദി എയർലൈൻസ് പറക്കും

32

ജിദ്ദ :വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൗദിയിൽ നിന്നും കരിപ്പൂരിലേക്ക് നേരിട്ടുള്ള വിമാനം നാളെ പറന്നുയരുന്നു . പുലർച്ച മൂന്ന് മണിയോടെ സൗദി എയർ ലൈൻസിൻറ്റെ എ.330- 300വിമാനം ജിദ്ദവിമാനതാവളത്തിൽനിന്നുംകരിപ്പൂരിലേക്ക് പറന്നുയരുമ്പോൾ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നത് . . ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി നിരവധി .റിയാദിൽ നിന്ന്​ ആഴ്​ചയിൽ മൂന്നും ജിദ്ദയിൽ നിന്ന്​ നാലും സർവീസുകളാണ്​ സൗദിയ നിലവിൽ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​ .നാളെ പുലർച്ചെ 3.15 ന്​ പുറപ്പെടുന്നആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 11.10 ഓടെ കരിപ്പൂരിലെത്തും .ഈ വിമാനം തിരിച്ച് ​ ഉച്ചക്ക്​ 1.10 ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 4.40 ന് ജിദ്ദയിലെത്തും. കോഴിക്കോട്​ വിമാനത്താവള വികസനത്തി​ൻറ്റെ ഭാഗമായി മൂന്ന്​ വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ്​ നാട്ടിലെയും വിദേശത്തെയും വിവിധ സംഘടനകളുടെ നിരന്തര സമരങ്ങളിലൂടെയാണ് കരിപ്പൂർ വിമാനത്താവളം വീണ്ടും പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്.