കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി; എ.എന്‍ രാധാകൃഷ്ണൻ ഉൾപ്പെടെ 40 പേര്‍ക്കെതിരെ കേസെടുത്തു

56

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ. എന്‍.  രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ് ഉൾപ്പെടെ  40 പേർക്കെതിരെ പോലീസ് കേസെടുത്തു.

സംഘം ചേരൽ, കലാപ ശ്രമം, ഗതാഗതം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.  തൃശൂർ മണി കണുനാലിൽ നിന്ന് ആരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞു.