കനത്ത മഴയില്‍ ഇതുവരെ 86 മരണം; വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്

248

കനത്ത മഴയില്‍ സംസ്ഥാനത്തി​​ന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക കെടുതി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. മെയ് 29 മുതല്‍ 16 വരെയുള്ള കണക്കനുസരിച്ച്‌ ഇതുവരെ 86 പേര്‍ മരണപ്പെട്ടു. ഇതുവരെ അഞ്ചുപേരെ കാണാതായി. സംസാഥനത്താകെ 48 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങി. 709 കുടുംബങ്ങളില്‍ നിന്നായി 2846 പേര്‍ ക്യാമ്ബുകളിലെത്തി.

ഏറ്റവുമധികം ക്യാമ്പുകള്‍ ആരംഭിച്ചത് വയനാട്ടിലാണ് -27. കൊല്ലം- 2, ആലപ്പുഴ- 5, കോട്ടയം-8, ഇടുക്കി- 2, എറണാകുളം- 1, തൃൂര്‍-1, പാലക്കാട്-1 എന്നിങ്ങനെയാണ് ക്യാമ്ബുകള്‍. ഇന്നുരാവിലെ ലഭിച്ച കണക്കനുസരിച്ച്‌ സംസ്​ഥാനത്ത്​ ആകമാനം 299 വീടുകള്‍ പൂര്‍ണമായും 7500 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 15.94 കോടിയുടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികണക്ക്. 9240 ഹെക്ടര്‍ കൃഷി നാശിച്ചു. 92.82 കോടി രൂപയുടെതാണ്​ നാശനഷ്​ടം.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60-70 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയപ്പ് നല്‍കി. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ കേരള തീരത്തു൦ ലക്ഷദ്വീപ് തീരത്തും ഉയര്‍ന്ന തിരമാലകള്‍ക്ക് (3.5 m മുതല്‍ 4.9 m വരെ) സാധ്യത ഉണ്ടെന്ന് ഐ.എന്‍.സി.ഒ.ഐ.എസ്​ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലി​​​െന്‍റ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്​ധമാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിലും അടുത്ത 24 മണിക്കൂര്‍ മത്സ്യബന്ധത്തിന് പോകരുതെന്ന്​ അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കി.