ഒ .ഐ .സി .സി പ്രസംഗമത്സരം വെള്ളിയാഴ്ച

57

ദമ്മാം ഒ.ഐ.സി .സി ശിശുദിന ആഘോഷത്തിൻറ്റെ ഭാഗമായി കിഴക്കൻ പ്രവശ്യയിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു .നവംബർ 23 വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 0555481949 എന്ന വാട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരാർത്ഥിയുടെ പേര്,സ്കൂൾ,ക്ലാസ്,മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണമെന്നും .കൂടുതൽ വിവരങ്ങൾക്കായി 0506013862 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു .