ഒ .ഐ .സി .സി എറണാകുളം ജില്ല കമ്മിറ്റി സഹായധനം കൈമാറി

157

റിയാദ്: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിനു ഇരയായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ .ആര്‍. കെ സ്വരൂപിക്കുന്ന സഹായനിധിയിലേക്ക് ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മി ററിയുടെ വിഹിതം നല്‍കി.
ബത്ത സഫാ മക്ക ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പ്രസിഡന്റ് ഷുക്കൂര്‍ ആലുവ സെന്‍ട്രല്‍ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പളക്ക് തുക കൈമാറി. അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂര്‍, അന്‍വര്‍ ചെമ്പറക്കി, അന്‍സാര്‍ പള്ളുരുത്തി, മാത്യു ജോസഫ്, നാദിര്‍ഷ , ജെയിംസ് മാത്യു, ജോണ്സന്‍ മാര്‍ക്കോസ്, കബീര്‍ കാട്ടാമ്പിള്ളി, ഷിഹാദ് കൊച്ചി, സക്കീര്‍, ജോര്‍ജ്ജ് കുട്ടി മാക്കുളം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.