എൻ .ആർ .കെ സമാഹരിച്ച 61 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

256

റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ വെല്‍ഫെയർ ഫോറം ജനകീയ ദുരിതാശ്വാസ, ജനകീയ സമിതി ചെയർമാന്റെ നേതൃത്വത്തിൽ പ്രളയക്കെടുതി മുലം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ശേഖരിച്ച 61(അറുപത്തി ഒന്ന്) ലക്ഷം രൂപ സമിതി ചെയർമാൻ നാസർ കാരന്തൂർ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വെച്ച് ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് കൈമാറി.
ജന: കൺവീനർ ബാലചന്ദ്രൻ നായർ, ട്രഷറർ അബ്ദുൾ സമദ് കൊടിഞ്ഞി, വൈസ്. ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, സമിതി രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ. എൻ.ആർ. കെ മുൻ ചെയർമാൻ അയൂബ് ഖാൻ, മുൻ ഭാരവാഹികളായ സിദ്ധാർഥൻ ആശാൻ, ഉദയഭാനു, മോയ്തീൻകോയ കല്ലംപാറ, എൻ.എ.വാഹിദ്, സക്കീർ ഹുസൈൻ കാവുവിള, ഷമീർ ശാസ്താംകോട്ട തുടങ്ങിയവർ പങ്കെടുത്തു.