എൻ ആർ കെ വെൽഫെയർ ഫോറംഅംഗത്വ അപേക്ഷ ക്ഷണിക്കുന്നു

291

റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ വെൽഫെയർഫോറം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിപുതിയ സംഘടനകൾക്ക് അംഗത്വം നൽകുവാൻ തീരുമാനിച്ചു. ആറ് മാസം പ്രവർത്തന പരിചയമുളളതും 50 അംഗങ്ങളിൽ കുറയാത്തതുമായ അംഗങ്ങളുളള സംഘടനകളുടെഅപേക്ഷകളാണ് സ്വീകരിക്കുന്നത്.താൽപര്യമുളള സംഘടനകൾ ഈ മാസം 31 ന് മുന്പായി താഴെകൊടുത്തിരിക്കുന്നവരുമായിബന്ധപ്പെടണമെന്ന് ആക്റ്റിംഗ് ചെയർമാൻഅറിയിച്ചു.
ഇതിന്റെ പ്രവർത്തനങ്ങൾഏകീകരിക്കുന്നതിനായി സത്താർ കായംകുളംജന.കൺവീനറും നാസർകാരന്തൂർ,ഇസ്മയിൽ എരുമേലി, ജോൺക്ലീറ്റസ്,ജലീൽതിരൂർ എന്നിവർ അടങ്ങിയ അഞ്ചംഗസമിതിയെയും ചുമതലപ്പെടുത്തി. ( പ്രാദേശികസംഘടനകൾ അവരുടെ കൂട്ടായ്മയായഫോർക്കയിലാണ് അപേക്ഷിക്കേണ്ടത് ). അപേക്ഷ നൽകുവാനായി സത്താർ കായംകുളം – 0507418594, ജോൺ ക്ലീറ്റസ് -0502493408 , ജലീൽ തിരൂർ – 0509099849 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്