‘എന്തൊരു തിരിച്ചുവരവാണ് കേരളത്തിന്റേത്’; അമ്പരപ്പ് കോഹ്​ലിക്കും

183

എന്തൊരു തിരിച്ച് വരവാണ് കേരളത്തിന്റേത്… ഇൗ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്​ലി ഫെയ്സ്ബുക്കിൽ പേജിൽ കുറിച്ചതോടെ ലോകം ഒരിക്കൽ കൂടി കയ്യടിക്കുകയാണ് പ്രളയം താണ്ടിയ മലയാളിയെ. പ്രളയത്തെ അതിജീവിച്ച് വീണ്ടും ശക്തമായ രീതിയില്‍ വിനോദ സഞ്ചാരമേഖലയില്‍ തിരിച്ചു വരവ് നടത്തുന്ന കേരളത്തെ പ്രകീര്‍ത്തിച്ച് വിഡിയോ പങ്കുവയ്ക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.കഷ്ടതകളുടെ ദിനങ്ങളെ അതിജീവിച്ച േകരളത്തിന് ഇനി ആവശ്യം നിങ്ങളുടെ സാമീപ്യമാണെന്ന് പറയുന്ന വിഡിയോ സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു.

What a comeback from Kerala! As they say, when the going gets tough, the tough gets going. A really thoughtful message. 😊 Share this video to spread the message that #KeralaIsOpen 😇

Posted by Virat Kohli on Thursday, 27 September 2018