എഡിജിപി സുധേഷ്കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി; പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശം

322

എഡിജിപി സുധേഷ്കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി.  പകരം ചുമതല എഡിജി പി  എസ് അനന്തകൃഷ്ണന്   നല്‍കി .

സുധേഷ്കുമാറിന്  പൊലീസ് ആസ്ഥാനത്ത്  ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.  പുതിയ നിയമനമൊന്നും സുധേഷ് കുമാറിന് നല്‍കിയിട്ടില്ല.പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

ഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമെന്നും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിന് അതീതരല്ലെന്നും എത്ര ഉന്നതാനായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദില്ലിയിലായിരുന്ന ഡിജിപി ലോക്നാഥ് ബഹ്റ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ശേഷമാണ് നടപടി കെെക്കൊണ്ടത്.