ഉടമകളറിയാതെ ചെക്ക് ലീഫില്‍ വ്യാജ ഒപ്പിട്ട് 64 ലക്ഷം രൂപ തട്ടിയെടുത്തു; ബാങ്ക് അസി.മാനേജര്‍ അറസ്റ്റില്‍

205

ബാങ്ക് അക്കൗണ്ട് ഉടമകളറിയാതെ ഉടമയുടെ ചെക്ക് ലീഫില്‍ വ്യാജ ഒപ്പിട്ട് 64 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അസി.മാനേജര്‍ അറസ്റ്റില്‍. നിറമരുതൂര്‍ കുമാരന്‍പടി സ്വദേശി ഐ സി ഐ സി ഐ ബാങ്ക് അസി മാനേജരുമായ കൂരിയില്‍ രഞ്ജിത്താണ് തട്ടിപ്പ് നടത്തി അറസ്റ്റിലായത്.
തിരൂര്‍ പാന്‍ബസാര്‍ ബ്രാഞ്ചില്‍നിന്നാണ് പ്രവാസിയുടെ ഫിക്‌സഡ്, എഫ് ഡി അക്കൗണ്ടുകളില്‍ നിന്ന് ചെക്കില്‍ വ്യജ ഒപ്പിട്ട് 55 ലക്ഷം രൂപ തട്ടിയെടുത്തത്. പുതിയ ചെക്ക് ബുക്കിന് ബാങ്കുടമ അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്ത് ചെക്ക് ബുക്ക് നല്‍കിയില്ല.

തുടര്‍ന്ന് മാനേജര്‍ക്ക് പരാതി നല്‍കുകയും അക്കൗണ്ട് പരിശോധിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിവായത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ തിരൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടയില്‍ ഇയാള്‍ ബാങ്കിന്റെ പരപ്പനങ്ങാടി ബ്രാഞ്ചിലേക്ക് സ്ഥലം മാറിയിരുന്നു. അവിടെ രണ്ടുപേരുടെ അക്കൗണ്ടുകളില്‍നിന്നായി ഒമ്പത് ലക്ഷം രൂപ പിന്‍വലിച്ച് ഒപ്പുവെച്ചതായും കണ്ടെത്തി.

ഒളിവില്‍ പോയ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും വിഫലമായി. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി