ഈദ് ആഘോഷവും വാർഷികവും ഒരുമിച്ച് ആഘോഷിച്ച് പ്രവാസി മലയാളി ഫെഡറേഷൻ മുസാമിയ യൂണിറ്റ്

205

പ്രവാസി മലയാളി ഫെഡറേഷൻ മുസാമിയ യൂണിറ്റിന്റെ രണ്ടാം വാർഷികവും ഈദ് ആഘോഷവുംഅൽവാൻ ഇസ്ത്രഹിൽ നടന്നു .പ്രസിഡന്റ് വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ വാര്ഷികാഘോഷം ഈദ് നിലാവിന്റെ ഉത്ഘാടനം ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് നിർവ്വഹിച്ചു .നാഷണൽ കമ്മിറ്റി മീഡിയ കോഡിനേറ്റർ പ്രമോദ് കൊടുങ്ങല്ലൂർ ആമുഖ പ്രസംഗം നടത്തി .ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ അസീസ് ,നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ .അബ്ദുൽ നാസർ, കോഡിനേറ്റർ സ്റ്റീഫൻ ജോസഫ് ,ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ,റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി റാഷിദ്‌ ഖാസ്മി ,സ്നേഹ സംഗമം പ്രതിനിധി ഹക്കിം ഈരാറ്റുപേട്ട ,ഒ ഐ സി സി പ്രതിനിധി ജയൻ മാവിള ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കർ ,അസ്‌ലം പാലത്ത് ,ഷാജി പാലോട് ,റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അലോഷ്യസ് വില്യം ,രാജു പാലക്കാട് ,ജോർജുകുട്ടി മാക്കുളം ,റഹിം പാലത്ത് എന്നിവർ ആശംസകൽ അർപ്പിച്ചു .ജനറൽ സെക്രട്ടറി ബിജു പുനലൂർ സ്വാഗതവും ബൈജുഖാൻ നന്ദിയും പറഞ്ഞു .പി എം എഫ് മുസമിയ യൂണിറ്റ് ഭാരവാഹികളായ പോൾ ജോർജ്,മണി കോതമംഗലം, വത്സരാജ് കണ്ണൂർ,ജോയ് ചക്കിയത്, സുനിൽകുമാർ,അഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി