‘ഇല – ലിപി’ മിനിക്കഥ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു

338

ഇല – ലിപി മിനിക്കഥ മത്സരവിജയികളെ പ്രഖ്യാപിച്ചു

റിയാദ്: റിയാദിലെ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ‘ഇല – ലിപി’ മിനിക്കഥ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. അബ്ദുൽ റഷീദ് കെ. വയനാടിെൻറ ‘ഏകലവ്യൻ’ എന്ന കഥക്കാണ് ഒന്നാംസമ്മാനം. സുധീഷ് വി.എസ് മുണ്ടൂരിെൻറ ‘സമർപണം’, ഹഖ് ഇയ്യാടിെൻറ ‘ഫ്രിഡ്ജ്’ എന്നീ കഥകൾ രണ്ടും മൂന്നും സ്ഥാനത്തിന് അർഹമായി. ലിപി പബ്ലിക്കേഷൻസുമായി ചേർന്ന് നടത്തിയ മത്സരത്തിൽ നൂറ് വാക്കിൽ കവിയാത്ത രചനകളായിരുന്നു പരിഗണിച്ചത്. ആകെ ലഭിച്ച 134 കഥകളിൽ നിന്ന് ജോസഫ് അതിരുങ്കൽ, നജിം കൊച്ചുകലുങ്ക്, റഫീഖ് പന്നിയങ്കര എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹമായ രചനകൾ തെരഞ്ഞെടുത്തത്. 5,000 രൂപ വില വരുന്ന പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന ഒന്നാം സമ്മാനവും 3,000 രൂപ, 1,500 രൂപ വിലക്കുള്ള പുസ്തകങ്ങളും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന രണ്ടും മൂന്നും സമ്മാനങ്ങളും ഡിസംബറിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ചെരാത്, ലിപി പബ്ലിക്കേഷൻസ് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.