ഇറ്റാലിയൻ ഭക്ഷ്യമേളക്ക് ലുലുവിൽ തുടക്കമായി

87

ദമ്മാം: ഇറ്റാലിയൻ ഉൽപന്നങ്ങളുടെ വിസ്മയം തീർത്ത വിവിധയിനം രുചിക്കൂട്ടുകളുമായി ഇറ്റാലിയൻ ഫെസ്റ്റിന് ദമാമിൽ തുടക്കം കുറിച്ചു . സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലാണ് ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇറ്റാലിയൻ ഫുഡ് മേള തുടങ്ങിയിട്ടുള്ളത് .അൽ ഖോബാർ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടന്ന കിഴക്കൻ പ്രവിശ്യാ തല ഉൽഘാടനം ഇറ്റാലിയൻ ഫുട് ബോൾ താരവും എ .സി മിലാൻ ദമ്മാം ഹെഡ് കോച്ചുമായ ഫാബിയോ വന്നോനി നിർവ്വഹിച്ചു, ലുലു റീജണൽ ഡയറക്ടർ എം അബ്ദുൽ ബഷീർ ,റീജണൽ മാനേജർ ഒ .അബ്ദുൽ സലാം ,കൊമേഴ്ഷ്യൽ മാനേജർ കെ. ഹാഷിം ,ലുലു കോബാർ ജനറൽ മാനേജർ മുഹമ്മദ് റഫീഖ്,എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭീമൻ കേക്ക് മുറിച്ച് കൊണ്ടാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇറ്റാലിയൻ ഫുഡ് വീക്ക് ഉപഭോക്താക്കൾക്കായി തുറന്നത്.