ഇന്‍കാ പീനട്ട് കൃഷി ചെയ്യാം

162

കേരളത്തില്‍ പ്രചാരത്തിലായി വരുന്ന നക്ഷത്രാകൃതിയിലുള്ള ചെറുകായ്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടിയാണ് ഇന്‍കാ പീനട്ട്. അമേരിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നാണ് ഇത് കേരളത്തിലെത്തിയത്. ചെറുമരങ്ങളിലും പന്തലുകളിലുമൊക്കെ പടര്‍ന്നുകയറുന്ന ദീര്‍ഘകാല വിളവുതരുന്ന ഇന്‍കാ പീനട്ടിന് അധിക പരിചരണമൊന്നും ആവശ്യമില്ല. കായ്കള്‍ വള്ളിയില്‍നിന്നു തന്നെ വിളഞ്ഞുണങ്ങുമ്പോള്‍ ശേഖരിച്ച് പുറത്തെ തോട് നീക്കം ചെയ്ത് അകത്തെ ചെറുവിത്തുകള്‍ വറുത്തു കഴിക്കാം.

കടലയുടെ രുചിക്ക് സമാനമാണ് പരിപ്പിന്റെ സ്വാദ്. പോഷകങ്ങളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായ ഈ പീനട്ട് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. കൃഷിചെയ്യാന്‍ സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കണം.

ജൈവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി തൈകള്‍ നടുകയോ വിത്ത് നേരിട്ട് പാകി കിളിര്‍പ്പിക്കുകയോ ചെയ്യാം. പടര്‍ന്നുവളരാന്‍ സൗകര്യമൊരുക്കണം. വേനലിലാണ് കായ്കള്‍ പാകമാകുന്നത്.