ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദിനു ഇന്ത്യൻ സമൂഹത്തിന്റെ പ്രൊഡ ഗംഭീര യാത്രയയപ്പ്

ഷിബു ഉസ്മാൻ, റിയാദ്

53

റിയാദ്: സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദിന് ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ പ്രൗഢ ഗംഭീര യാത്രയയപ്പ്. ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ റിയാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ സൗദിയിലെ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടന നേതാക്കള്‍, എംബസി ഉദ്യോഗസ്ഥർ, കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ അടക്കം വലിയൊരു ജനസഞ്ചയം അംബാസിഡര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് വര്ഷം തനിക്ക് ഇന്ത്യന്‍ സമൂഹം തന്ന പിന്തുണ ഏറെ വലുതാണ്‌ സൗദിയുടെ എല്ലാ ഭാഗത്തും സഞ്ചരിച്ച് അവരുടെ വിഷയങ്ങള്‍ മനസിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിച്ചതായി അഹമ്മദ് ജാവേദ് പറഞ്ഞു.എംബസിയെയും ഇന്ത്യൻ സമൂഹത്തെയും ബന്ധപ്പെടുത്താൻ യാതൊരു ലാഭേച്ഛയും കൂടാതെ വളണ്ടിയര്‍ സേവനം ചെയ്യുന്ന എംബസിയുടെ നട്ടെല്ലായ വളണ്ടിയര്‍ പ്രവര്‍ത്തകരോട് താൻ കടപ്പെട്ടിരിക്കുന്നു.
എംബസി ഉധ്യോഗസ്തര്‍ ഇടപെട്ടിട്ടും പരിഹരിക്കാത്ത പല പ്രശ്നങ്ങളും വളണ്ടിയര്‍ മാരുടെ ഇടപെടല്‍ മൂലം പ്രശ്നപരിഹാരം  സാധിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സൗദി സന്ദര്‍ശനം അതുപോലെ സൗദി കിരീടവാകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ഇന്ത്യാസന്ദര്‍ശനം ജനാദ്രിയ ഫെസ്റ്റിവലില്‍ ഇന്ത്യക്ക് കിട്ടിയ അംഗികാരം ,തുടങ്ങി നിതാകാത്ത് സമയത്തുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും പൊതു സമൂഹത്തില്‍ നിന്നും  സൗദി സര്‍ക്കാരില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ഇടപെട്ടിട്ടുള്ള എല്ലാവിഷയങ്ങളിലും തനിക്ക് ലഭിച്ചുട്ടുള്ളതെന്നും സല്‍മാന്‍ രാജാവിനോടും കിരീടവാകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിന് ശിഹാബ്‌ കൊട്ടുകാടിന്റെ നേതൃത്തത്തില്‍ രൂപികരിച്ച  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മുപ്പതംഗ കമ്മറ്റി  നേതൃത്വം നല്‍കി .സൈഗം ഖാന്‍ അദ്ധ്യക്ഷനായിരുന്നു.