ഇന്ത്യയുടെ ഹൃദയ ഭൂമിയിലെ കോൺഗ്രസ് വിജയം മതേതര ഭാരത ത്തിന്

50

ദമ്മാം: പകയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് അവസാനം കുറിച്ച് കൊണ്ട് രാജസ്ഥാൻ , ജാർഖണ്ഡ് , മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ്സ് നേടിയ ഉജ്വലവിജയം ഇന്ധ്യൻ ജനാധിപത്യത്തിന് പുത്തൻ ദിശാബോധം നൽകുമെന്ന് ഓ. ഐ .സി. സി ദമ്മാം റീജിണൽ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു .

നരേദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണം ജനങ്ങൾ വെറുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ഭരണ തുടർച്ച നേടിയിരുന്ന സംസ്ഥാനങ്ങളിൽ പോലും ബി ജെ പി ക്ക് നേരിട്ട വൻ പരാജയങ്ങൾ , പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ പോരാട്ടമായ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി യുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേടിയ വിജയം വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു .
ഇനി രാഹുൽ ഇന്ധ്യയെ നയിക്കും എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു , മതേതര വോട്ടുകളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച ഇടതു കക്ഷികളുടെ നിലപാടുകൾ അപലനീയമാണ് , ബി ജെ പി ക്ക് ദേശീയ ബദൽ സൃഷ്ടിക്കാൻ കോൺഗ്രസ്സിന് മാത്രമേ കഴിയു എന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു .മികച്ച വിജയം കൈവരിക്കുവാൻ പ്രചാരണ നേതൃത്വം നൽകിയ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ രാഹുൽ ഗാന്ധിക്കും , വോട്ടു നൽകിയ മതേതര വിശ്വാസികളായ വോട്ടർ മാർക്കും അഭിനന്ദനമറിയിക്കുന്നതായി ദമ്മാം റീജിണൽ കമ്മിറ്റി അറിയിച്ചു .
ഇന്ധ്യയുടെ ഹൃദയ ഭൂമിയിൽ കോൺഗ്രസ്സ് നേടിയ വിജയത്തിൽ സന്തോഷമറിയിച്ചു കൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ദമ്മാമിൽ ലഡു വിതരണം നടത്തി റീജിണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല , നേതാക്കളായ ഇ കെ സലിം ,ഹനീഫ് റാവുത്തർ ,റഫീഖ് കൂട്ടിലങ്ങാടി ,ജീവ കാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട് , നിസ്സാർ മാന്നാർ , ഗഫൂർ വണ്ടൂർ ,തോമസ് തൈപ്പറമ്പിൽ , അസ്‌ലം ഫറോക്ക് ,എന്നിവർ നേതൃത്വം നൽകി