ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് മദീനയിൽ

182

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് മദീനയിൽ എത്തുമെന്ന് കോൺസുലാർ മുഹമ്മദ് നൂർ അറിയിച്ചു .ഇന്ത്യയിൽ നിന്നും 234 വിമാനങ്ങൾ മദിനയിലേക്കും 209 എണ്ണം ജിദ്ദയിലേക്കും ഹാജിമാരെയും കൊണ്ട് പറക്കും .ഹറാമുകളിൽ ഇനി തിരക്കിൻറെ നാളുകൾ ആണ് ഇനി .ഇന്ത്യയിലെ ഒമ്പതു കേന്ദ്രങ്ങളിൽ നിന്നും 65000 പേർ മദിനയിലേക്കും 60000 പേർ ജിദ്ദക്കുമാണ് എത്തുന്നത് .കേരളത്തിൽ നിന്നുമുള്ള ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 1ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്ക് തിരിക്കും .കോൺസുൽ ജീവനക്കാർക്കൊപ്പം നിരവധി സംഘടനകളുടെ വോളന്റിയർ ഗ്രൂപ്പുകളിൽ സേവനത്തിനു ഇരു ഹറമുകളിൽ സജീവമാകും