ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈഫൈ സൗകര്യവുമായി സ്‌പൈസ് ജെറ്റ്

74

ഇനി സ്‌പൈസ് ജെറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഫ്രീ വൈ ഫൈ സൗകര്യം ലഭ്യമാകും. സൗജനയുമായി വൈ ഫൈ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ എന്ന ഖ്യാതി ഇനി സ്‌പൈസ് ജെറ്റിന് സ്വന്തം.

ലോകത്തു തന്നെ വളരെ കുറവ് എയർ ലൈനുകളാണ് ഈ സൗകര്യം യാത്രക്കാർക്ക് നൽകുന്നത്. ജെറ്റ് ബ്ലൂ, ഖത്തർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ വിമാനകമ്പനികളാണ് സൗജന്യ വൈ ഫൈ നൽകുന്നത്.

ഇതിനായി സ്‌പൈസ് ജെറ്റ് മൊബൈൽ ഇന്റർനെറ്റ് സേവനദാതാക്കളായ ഇമ്മർസാറ്റുമായി കരാറിൽ എത്തിയിട്ടുണ്ട്. കമ്പനി പുതുതായി അവതരിപ്പിക്കുന്ന ബോയിങ് 737 മാക്സ് വിമാനത്തിലാണ് ഈ സൗകര്യം ആദ്യം നൽകുന്നത്. 2018 അവസാനത്തോടെ ഒമ്പത് വിമാനങ്ങളിൽ ഇത് ലഭ്യമാക്കാനാണ് പദ്ധതി.