ഇടുക്കി കൊക്കയാര്‍ പഞ്ചായത്തില്‍ 150ലേറെ ബിജെപി പ്രവര്‍ത്തകര്‍ ഇനി സിപിഐ എമ്മിനൊപ്പം

78

ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ മുളംകുന്ന് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായ 50 കുടുംബങ്ങളില്‍ 150ല്‍പരം പേര്‍ സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി വിട്ട് വന്നവരെ സിപിഐ എം ജില്ലാ കമ്മറ്റിയംഗം കെ റ്റി ബിനു സ്വീകരിച്ചു.

രാജ്യത്ത് വര്‍ഗ്ഗീയത ആളിക്കത്തിച്ച് കലാപങ്ങള്‍ക്ക് കോപ്പ്കൂട്ടാന്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടും ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നതില്‍ മനംമടുത്തുമാണ് പ്രവര്‍ത്തകര്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. സ്വീകരണ യോഗത്തില്‍ മാമച്ചന്‍ലൂക്കോസ് അധ്യക്ഷനായി. ആര്‍ ചന്ദ്രബാബു, ഡി സുഗുണന്‍, റെഡി തോമസ്, സുധീഷ് ടി രഘു തുടങ്ങിയവര്‍ സംസാരിച്ചു.