ഇടുക്കിയിൽ കനത്ത മഴ തുടരുന്നു . ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ

232

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു . ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ . പണിക്കൻകുടിയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു . മുണ്ടൻമുടിയിൽ ഉരുൾപൊട്ടി വൻ കൃഷി നാശം .
ഇപ്പോൾ 40 സെന്റി മീറ്റർ 3 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട് . ഇടുക്കി ഡാമിലെ ജല നിരപ്പ് 2401 .22 അടിയായി 2403 അടിയാണ് പരമാവധി സംഭരണ ശേഷി . ബാക്കി ഷട്ടറുകൾ കൂടി ഉയർത്തിയേക്കും . ഇപ്പോൾ സെക്കൻഡിൽ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റർ വെള്ളമാണ് ഒഴുക്കിക്കളയുന്നത് .
ഇതിനിടെ നെടുമ്പാശേരിയിൽ സർവീസ് നിർത്തി വെയ്ക്കാൻ ആലോചനയുണ്ട് .
മൂന്നാറിൽ പ്ലം ജൂഡി റിസോർട്ടിന് സമീപം മണ്ണിടിഞ്ഞു വീണു വിദേശികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുന്നു