ഇടുക്കിയിലേക്ക് വിനോദ സഞ്ചാരത്തിനും വലിയ വാഹനങ്ങള്‍ക്കും വിലക്ക്; അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്ന് മുന്നറിയിപ്പ്

101

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ചു. ഇടുക്കിയിലേക്ക് വരുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തടസ്സങ്ങള്‍ ഉണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇടുക്കിയെ കേരളത്തിന്റെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കുന്നത് ചെറുതോണി പാലമാണ്. ഈ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ ഇടുക്കിയിലേക്ക് വരരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു.
ഇടുക്കിയിലെ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ അതിരൂക്ഷമായി തുടരുകയാണ് എന്നതിനാല്‍ ഇവിടേയ്ക്കുള്ള യാത്ര അപകടകരമായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.