ആസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു

335

മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ കുട്ടി മനു ജോർജ് (ഇമ്മാനുവൽ) ഇന്ന് വൈകീട്ട് 7- മണിക്ക് മരണമടഞ്ഞു. ഈ ദമ്പതികളുടെ മൂത്ത കുട്ടി റുവാന അപകടം നടന്നപ്പോൾ തന്നെ മരണമടഞ്ഞിരുന്നു .ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മനുവിനെ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് പിതാവ് ജോർജ് പണിക്കരും, മാതാവ് മഞ്ജു ജോർജുo ആശുപത്രിയിൽ തന്നെ ചികിൽസയിലാണ്.ന്നെ മരണമടഞ്ഞിരുന്നു . കൊല്ലം സ്വദേശികളാണ് ഇവർ.

ട്രൂഗനീനയിൽ ഒരു ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെയാണ് അപകടം. ജോർജിന്റെ ഭാര്യ മഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. പരിക്കേറ്റവർ റോയൽ മെൽബൺ ഹോസ്പിറ്റലിലാണ്.ജോർജിന്റെ പരുക്ക് ഗുരുതരമല്ല.

ശനിയാഴ്ച അർധരാത്രിയോടെയാണ് മെൽബണിലെ ട്രഗനൈനയിൽ അപകടമുണ്ടായത്. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.

കാറോടിച്ചിരുന്ന സ്ത്രിയും ഒരാൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാറിലുണ്ടായിരുന്ന പുരുഷനും ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചപോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ. ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല.