ആള്‍ ദെെവം തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 68 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

240

രാ​ജ​സ്ഥാ​നി​ലെ ഒരു ഹോ​ട്ടലില്‍ നിന്നും ആള്‍ദെെവം തടവിലാക്കിയ പെണ്‍കുട്ടിയെ രക്ഷിച്ചു. അഞ്ചിനും പതിനാറിനുമിടയില്‍ പ്രായമുള്ള 68 ​ പെ​ണ്‍​കു​ട്ടി​ക​ളെയാണ് പൊലീസ് കണ്ടെത്തി രക്ഷിച്ചത്.

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വം ദാ​തി മ​ഹാ​രാ​ജി​ന്‍റെ ആശ്രമത്തിലെ പെണ്‍കുട്ടികളാണ് ഇവര്‍. ഇവരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു.

നേ​പ്പാ​ള്‍, ബി​ഹാ​ര്‍, ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കുട്ടികളാണ് ഇവര്‍. കുട്ടികള്‍ക്കൊപ്പം ചില സ്ത്രീകളെയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.