ആള്‍കൂട്ട കൊലകള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സറിലോ ?

ലേഖനം : നവാസ് ഖാന്‍ പത്തനാപുരം,റിയാദ്

309

ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യത്തെ അവസ്ഥയാണ് ഇന്ന്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാണാന്‍ സാധിക്കുന്നത്. ജനങ്ങള്‍ തെരുവില്‍ സംഘടിക്കുകയും സ്വയം പ്രഖ്യാപിത സര്‍ക്കാരായി ചമഞ്ഞ് നീതിയും നിയമവും ശിക്ഷയും അവര്‍ തന്നെ നടപ്പാക്കുബോള്‍ നിശബ്ദമായിരിക്കുന്ന സര്‍ക്കാരും മെഷിനറികളും നല്‍കുന്ന സന്ദേശം രാജ്യത്ത് പിന്നോക്കക്കാരെ ഒതുക്കുവാന്‍ ഒരു മത വിഭാഗത്തെ എല്ലാ വിധ ആയുധങ്ങളും ആശിര്‍വാദങ്ങളും നല്‍കി സര്‍ക്കാര്‍ തന്നെ അനുഗ്രഹിച്ച് വിട്ടതാണോ എന്ന്‍ തോന്നി പോകുന്നു. പശുവിന്‍റെ പേരില്‍ ആള്‍ക്ക്ട്ടം അടിച്ചും ഇടിച്ചും വെട്ടിയും കൊന്നത് ന്യുന പക്ഷങ്ങളായ ദളിതരെയും മുസ്ലിങ്ങളേയും മറ്റ് പിന്നോക്ക വിഭാഗക്കാരേയുമാണ്. വിവാഹം തുടങ്ങി യാതൊരു പരിപാടികളും ആര്‍ഭാടമായി നടത്തുവാനോ ആഘോഷിക്കുവാനോ ദളിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതും ദളിത്‌ മുസ്ലിം പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്ത് മൃഗിയമായി കൊന്നുകളയുന്നതും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അവകാശമാണോ എന്ന് തോന്നുന്ന വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാത്തതും കുറ്റകൃത്യത്തെ സര്‍ക്കാര്‍ നിസാരവ്ല്‍ക്കരിച്ച് കാണുന്നതും സര്‍ക്കാരിന്റെ വര്‍ഗ്ഗിയ ഫാസിസിറ്റ് അജണ്ടയുടെ ഭാഗമായിവേണം കാണാന്‍. ദിനം തോറും ആള്‍കുട്ട കൊലപാതകങ്ങളും ബാലാല്‍സംഘങ്ങളും പെരുകുന്നു. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് ഒരുചടങ്ങില്‍ എം പി യും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശശി തരൂര്‍ ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്നവിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും ഇന്ത്യയെ ഹിന്ദുപാകിസ്താന്‍ ആക്കുമെന്നും. ‘ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവരീ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതും. അതില്‍ ഹിന്ദുരാഷ്ട്രം എന്ന് എഴുതിച്ചേര്‍ക്കും. ന്യൂനപക്ഷങ്ങളോടുള്ള സമത്വം ഇല്ലാതാക്കും. അങ്ങനെ അവര്‍ ഒരു ഹിന്ദുപാകിസ്താന്‍ സൃഷ്ടിക്കും എന്ന്‍ പറഞ്ഞിരുന്നു. തരുരിന്റെ ഈ പ്രസ്ഥാവനക്ക് എതിരെ ഈ അടുത്ത ദിവസം ശശിതരൂരിന്റെ ഓഫീസിനു നേരെ ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെയും ജനലുകളടക്കം തല്ലിപ്പൊട്ടിച്ചതിനെയും കരിഓയില്‍ ഒഴിച്ചതിനെയും ഓഫിസിനു മുന്നില്‍ റിത്ത് വച്ച് പ്രതിക്ഷേധിക്കുകയും ചെയ്തതിനെ ഏത് ഹിന്ദുത്വത്തിന്റെ പേരിലാണ് സംഘ്പരിവാരുകാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുക? വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് സ്വാമി അഗ്‌നിവേശ്. അദ്ദേഹത്തെ ഈ അടുത്ത ദിവസം ബി ജെ പി ക്കാരും യുവമോര്‍ച്ച, എ ബി വി പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന്‍ക്രൂരമായി മര്‍ദ്ദിച്ചത് ഏത് ഹിദ്ധുത്വത്തിന്റെ പേരിലാണ് ? തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ ഇതിനെ കാണാനാവു. അത് തന്നെയല്ലേ ഗൌരി ലെങ്കേഷ് അടക്കമുള്ള പത്ര പ്രവര്‍ത്തകരെ കൊന്നു കൊണ്ട്ട് ഇവര്‍ രാജ്യത്തോട് വിളിച്ച് പറയുന്നത്. ഇവരൊക്കെ ഹിന്ദുക്കളായിരുന്നില്ലേ അപ്പോള്‍ ഇവരുടെ ലക്‌ഷ്യം ഹിന്ദു രാഷ്ട്രമല്ല മറിച്ച് സംഘി രാഷ്ട്രമാണ്. അതിനെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക അത് തന്നെയല്ലേ രാഷ്ട്ര പിതാവായ ഗാന്ധിജിയെ കൊന്നു കൊണ്ടും അവര്‍ കാട്ടി തന്നത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീംകോടതിയുടെ അടുത്ത ദിവസങ്ങളിലുണ്ടായ പരാമര്‍ശം ശുഭ സുചകമായ് വര്ത്തയായാണ് ഇന്ത്യന്‍ ജനത കാണുന്നത്. ഇനിയും ഒരു ഊഴം ഈ സര്ക്കാരിനു കിട്ടുമെങ്കില്‍ അത് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അന്ത്യവും അതോടൊപ്പം ഇന്ത്യയുടെ അരാജകത്വത്തിന്റെ തുടക്കവുമായിരിക്കും എന്ന്‍ മനസിലാക്കാന്‍ ഇതില്‍ കുടുതല്‍ എന്ത് സംഭവങ്ങളാണ് വേണ്ടത്. ജാതിയോ മതമോ ആയിരിക്കരുത് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യയുടെ ഭരണം മതനിരപേക്ഷമുല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ കൈയ്കളിലാകണം അതിന് നമുക്ക് ഒരുമിച്ച് കൈയ്കോര്‍ക്കാം .