ആലപ്പുഴ ചാരുംമൂട് സ്വദേശി റിയാദിൽ മരണപ്പെട്ടു

342

സജി സാമുവേൽ (56 വയസ്) കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ടു. ഹൃദയ സംബന്ധമായ പ്രയാസത്താൽ റിയാദ് അൽ ഹമാദി ആശുപത്രിയിൽ ചിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ഇടപുരയിൽ വീട്ടിൽ സജി അൽ ഫൈസലിയാ ഹോട്ടലിലെ എഞ്ചിനീയറിംഗ് വിഭാഗം സൂപ്പർവൈസർ ആയിട്ടു ദീർഖകാലമായി സേവനം അനുഷ്ടിച്ചു വരുന്നു. മൃദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ക്രമീകരണങ്ങൾ കമ്പനി അധികൃതരും ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റിയും സംയുക്തമായി ചെയ്തു വരുന്നു. ഭാര്യ:- ജോളി സജി, മക്കൾ:- ആൻസി സജി, എയ്ൻജൽ സജി.

കൂടുതൽ വിവരങ്ങൾക്ക് പരേതന്റെ ഭാര്യ സഹോദരൻ റിയാദിലുള്ള ജോസ് പാപ്പിയുമായി ബന്ധപ്പെടാം 0509902957

റിപ്പോർട്ട് :സൗദി ബ്യറോ