ആധാര്‍-പാന്‍ കാര്‍ഡ്​ ലിങ്കിങ്​: ഇന്ന് അവസാന തീയതി

209

ആധാര്‍-പാന്‍ കാര്‍ഡുമായി ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തീയതി ശനിയാഴ്​ച അവസാനിക്കും. ഇതുവരെയായിട്ടും തീയതി നീട്ടി നല്‍കുന്നത്​ സംബന്ധിച്ച്‌​ പ്രത്യേക വാര്‍ത്ത കുറിപ്പുകളൊന്നും ഇതുവരെ ആദായ നികുതി വകുപ്പ്​ പുറത്തിറക്കിയിട്ടില്ല.

എന്നാല്‍, ആധാര്‍ കാര്‍ഡ്​ പാന്‍ കാര്‍ഡുമായി ലിങ്ക്​ ചെയ്യുന്നതിനുള്ള തീയതി നീട്ടി നല്‍കാനാണ്​ സാധ്യതയെന്ന്​ ഇ​ക്കണോമിക്​സ്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. പാന്‍കാര്‍ഡ്​ ആധാര്‍ കാര്‍ഡുമായി ലിങ്ക്​ ചെയ്​തില്ലെങ്കില്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139AA(2) പ്രകാരം പാന്‍ കാര്‍ഡ്​ സാ​േങ്കതികമായി അസാധുവാകും.

ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ്​ ബന്ധിപ്പി​ച്ചില്ലെങ്കില്‍ ആദായ നികുതി റി​േട്ടണ്‍ നല്‍കുന്നതിലുള്‍പ്പടെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്​.