ആകാശം അകലെയല്ല : ആർ എസ് സി അൽഖസീം സെന്റ്രൽ സ്റ്റുഡന്റസ് കോൺഫറൻസിന് പ്രൗഢ സമാപ്തി

149

അൽഖസീം : രിസാല സ്റ്റഡി സിർക്കിളിന് കീഴിൽ ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ ആറ് ഗൾഫ് രാഷ്ട്രങ്ങളിൽ 55 കേന്ദ്രങ്ങളിലായി നടക്കുന്ന സ്റ്റുഡന്റസ് കോൺഫറൻസിന്റെ അൽഖസീം സെൻട്രൽ സ്റ്റുഡന്റസ് കോൺഫറൻസ് സമാപിച്ചു. സ്റ്റുഡന്റസ് സമ്മിറ്റ്, ഗേൾസ് മീറ്റ്, സ്റ്റുഡന്റസ് ഡയസ്, മീറ്റ് ദ ഗസ്റ്റ് എന്നീ വ്യത്യസ്ത സെഷനുകൾക്ക് ശേഷം സ്റ്റുഡന്റസ് കോൺഫറൻസ് സമാപന സമ്മേളനം സി ബി ഡയറക്ടർ ഷറഫുദ്ദീൻ വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ മിനിസ്റ്ററി ഓഫ് ജസ്റ്റിസ്‌ സെക്രട്ടറി അയ്മൻ സ്വാലിഹ്‌ അബ്ദുളള ഹാമിദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ആത്മ വിശ്വാസവും പഠന പുരോഗതിയും ലക്‌ഷ്യം വെച്ച് കൊണ്ടുള്ള ഇടപെടലുകളാണ് രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. Rsc നാഷണൽ എക്സിക്യുട്ടീവ്‌ മുജീബ്‌ തുവ്വക്കാട് പ്രഭാഷണം നടത്തി.
രണ്ട് മാസം നീണ്ട് നിന്ന സമ്മേളനത്തിൻറ ഭാഗമായി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, മദ്രസ്സ അദ്ധ്യാപകർ, വനിതകൾ എന്നിവർക്കായി ഇനീഷ്യം, വിസിറ്റ്, സ്കൈ ടച്ച്, മുഅല്ലിം മീറ്റ്, എലൈറ്റ്, സ്പർശം, ഓക്സിലിയ തുടങ്ങിയ വിത്യസ്ത പരിപാടികൾ നടന്നിരുന്നു. ഇതിലൂടെ രൂപപ്പെടുത്തിയെടുത്ത വിദ്യാർത്ഥി അവകാശ രേഖയുടെ സമർപ്പണവും പരിപാടിയിൽ വെച്ച് നടന്നു. സ്റ്റുഡന്റസ് സിൻഡിക്കേറ്റിന്റെ പ്രഖ്യാപനം ICF അൽഖസീം സെന്റ്രൽ സെക്രട്ടറി ഇബ്രാഹിം മുസ്ലിയാർ ബ്ലാത്തൂരും സ്റ്റുഡന്റസ് സർക്കിൾ പ്രഖ്യാപനം ബഷീർ ചേലേംബ്രയും നിർവ്വഹിച്ചു.
സമ്മേളനത്തിൻറെ ആദ്യ സെഷൻ സ്റ്റുഡന്റസ് സമ്മിറ്റ് ഉദ്ഘാടനം ഐ സി എഫ് സെൻട്രൽ സംഘടന സെക്രട്ടറി റഹീം കോട്ടക്കൽ നിർവഹിച്ചു. മീറ്റ് ദ ഗസ്റ്റ് സെഷനിൽ
അൽഖസീം യൂണിവേർസിറ്റി പ്രൊഫസർ ഡോ. സുഹാജ്‌ അബ്ദുൽ സലാം വിദ്യാർത്ഥികളുമായി സംവദിച്ചു.
ഹുദ ഇസ്തിറാഹയിൽ നടന്ന പരിപാടികളിൽ മുന്നൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്തു. സ്റ്റുഡന്റ്സ്‌ കോൻഫറൻസ് ഉപഹാരം അബു സ്വാലിഹ്‌ ഉസ്താദിന് RSC നാഷണൽ കലാലയം കൻവീനർ സലീം നൽകി ആദരിച്ചു .
OICC പ്രതിനിധി സുധീർ കായംകുളം , KMCC പ്രതിനിധി ഷരീഫ്‌ തലയാട് , എഞ്ചിനീയർ ബഷീർ , മുഹന്നദ്‌ അൽഗാനം , ഏനു ഹാജി , യഅകൂബ് സഖാഫി, ഷമീർ സഖാഫി, സലീം പട്ടുവം, എന്നിവർ ആശംസ പ്രഭാഷണം നടത്തി . അൽഖസീം സെൻട്രൽ ജനറൽ കൺവീനർ നൗഫൽ മണ്ണാർക്കാട് സ്വാഗതവും സ്റ്റുഡൻറ്സ് കൻവീനർ അഫ്സൽ കായംകുളം നന്ദിയും പറഞ്ഞു.