Friday, March 22, 2019
Home India അസഹിഷ്ണുത രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു- പ്രണബ് മുഖര്‍ജി

അസഹിഷ്ണുത രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു- പ്രണബ് മുഖര്‍ജി

സംഘടയുടെ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചത്.

181
8:44 pm
ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്- പ്രണബ് മുഖര്‍ജി
8:42 pm
കോപത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടത്. ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാല്‍ ലോക സന്തുഷ്ടി സൂചികയില്‍ ഇതുവരെ നമ്മളെത്തിയിട്ടില്ല.
8:38 pm
മതേതരത്വമാണ് ഇന്ത്യയുടെ മതം. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്.
8:35 pm
ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. – പ്രണബ് മുഖര്‍ജി
8:29 pm
ഇന്ത്യന്‍ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.
8:27 pm
വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്- പ്രണബ് മുഖര്‍ജി
8:23 pm
അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വത്തിന് പ്രതിബന്ധമുണ്ടാക്കുന്നു- പ്രണബ് മുഖര്‍ജി
8:21 pm
രാജ്യത്തോടുള്ള സമര്‍പ്പണമാണ് ദേശസ്‌നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നുകിടന്നിരുന്നു. -ഫ്രണബ് മുഖര്‍ജി
8:17 pm
രാജ്യം, ദേശീയത, രാജ്യസ്‌നേഹം എന്നിവയേക്കുറിച്ചുള്ള എന്റെ ബോധ്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനാണ് എത്തിയത്. – പ്രണബ് മുഖര്‍ജി
8:15 pm
പ്രണബ് മുഖര്‍ജി സംസാരിക്കുന്നു
8:15 pm
ഒരു ചിന്താഗതിയെയും തങ്ങള്‍ വെറുക്കുന്നില്ല. രാജ്യത്തിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌
8:13 pm
മുന്‍കാലങ്ങളില്‍ നമുക്കിടയില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. എങ്കിലും ഇന്ത്യയെന്ന മണ്ണിന്റെ മക്കളാണ് നമ്മള്‍- മോഹന്‍ ഭാഗവത്‌
8:11 pm
പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ആരുമായും ജീവിക്കാനായി പോരാടേണ്ടി വന്നിട്ടില്ല
8:06 pm
സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ എല്ലാ കാര്യവും നടത്താനാകില്ല. പൗരന്മാര്‍ക്കും സംഭാവന ചെയ്യാനാകും. അപ്പോഴേ രാജ്യത്തിന് മാറ്റമുണ്ടാകു- ഭാഗവത്‌
8:04 pm
പ്രണബ് മുഖര്‍ജി ഇവിടെ വരുന്നത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ഉണ്ടായി. പ്രശസ്തരായവെര ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത് ഞങ്ങളുടെ പാരമ്പര്യമാണ്. പ്രണബ് മുഖര്‍ജിയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ കൃതാര്‍ഥരാണ്. സംഘ് സംഘാണ്. പ്രണബ് പ്രണബും -ഭാഗവത്
8:03 pm
സമൂഹത്തിന്റെ ഐക്യമാണ് സംഘിന് ആവശ്യമെന്ന് മോഹന്‍ ഭാഗവത്. എതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതല്ല ആര്‍എസ്. ഇന്ത്യയുടെ വൈവിധ്യത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു. ഇന്ത്യയില്‍ പിറന്നവരെല്ലാം ഇന്ത്യക്കാര്‍

നാഗ്പുര്‍:  ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ചു. ഇവിടെ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിന് ശേഷം അവിടുത്തെ സന്ദര്‍ശക ഡയറിയിലാണ് ഹെഡ്‌ഗേവാറിനെ പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ചത്.

ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖര്‍ജി ഡയറിയില്‍ രേഖപ്പെടുത്തി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്. സംഘടയുടെ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കാനാണ് പ്രണബ് മുഖര്‍ജിയെ ആര്‍എസ്എസ് നേതൃത്വം ക്ഷണിച്ചത്.

പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിച്ചത് വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയത്. താന്‍ അവിടെ പോകുന്നതിലല്ല അവിടെ എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നും വിമര്‍ശനങ്ങളോട് പ്രണബ് മുഖര്‍ജി പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മുന്‍ രാഷ്ട്രപതി സംസാരിക്കും.

error: Content is protected !!