അഷറഫ് കുടുംബസഹായ ധനം കൈമാറി

182

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി റിയാദ് ദവാദ്മി ഏരിയ ദാഖാൽ യൂണിറ്റ് അംഗമായിരിക്കെ സൗദിയിൽ വച്ചു മരണപ്പെട്ട , വള്ളികുന്നം വാളച്ചാൽ ചക്കിട്ടയിൽ അഷറഫിന്റെ കുടുംബത്തെ സഹായിക്കാൻ കേളി കലാസാംസ്കാരിക വേദി സ്വരൂപിച്ച കുടുംബ സഹായധനം കൈമാറി. അഷറഫിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ മാവേലിക്കര എം.എല്‍.എ. ആര്‍.രാജേഷ് അഷറഫിന്റെ വിധവ ശ്രീമതി സലീന മകൾ അമീന, മകൻ മുഹമ്മദ്‌ അമീൻ , എന്നിവർക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ സി.പി.ഐ.(എം) വള്ളികുന്നം പടിഞ്ഞാറു ലോക്കല്‍ കമ്മിറ്റി അംഗം എ.വി അഭിലാഷ് അധ്യക്ഷനായിരുന്നു . കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണൻ , കേളി കേന്ദ്ര കമ്മറ്റി അംഗം റഷീദ് കരുനാഗപ്പള്ളി , ഹംസ തവനൂർ , പ്രിയേഷ്കുമാർ , ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീമതി റസിയ , എന്‍.എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കേളി മുൻ പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞു വള്ളികുന്നം സ്വാഗതവും കേളി കേന്ദ്രകമ്മറ്റി അംഗം ജോസഫ് ഷാജി നന്ദിയും പറഞ്ഞു കേളീ അംഗങ്ങളും കുടുംബവേദി പ്രവർത്തകരും, പൊതുജനങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു