അഴിമതി: നവാസ് ശരീഫിന് 10 വര്‍ഷം ക​ഠി​ന ത​ട​വ്

189

അ​ഴി​മ​തി​ക്കേ​സി​ല്‍ പാ​കി​സ്താ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫി​ന് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വ്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ ശ​രീ​ഫിന്റെ മ​ക​ള്‍ മ​റി​യ​ത്തി​ന്(44) ഏ​ഴു വ​ര്‍​ഷ​വും മ​രു​മ​ക​ന്‍ റി​ട്ട. ക്യാ​പ്റ്റ​ന്‍ സ​ഫ്ദ​റി​ന് ഒ​രു വ​ര്‍​ഷ​വും ത​ട​വ് വി​ധി​ച്ചി​ട്ടു​ണ്ട്.

ത​ട​വു കൂ​ടാ​തെ ന​വാ​സ് ശ​രീ​ഫ് 80 ല​ക്ഷം പൗ​ണ്ടും(73 കോ​ടി​യോ​ളം രൂ​പ) മ​റി​യം 20 ല​ക്ഷം പൗ​ണ്ടും(18.2 കോ​ടി രൂ​പ) പി​ഴ​യ​ട​ക്കു​ക​യും വേ​ണം. കേ​സി​ല്‍ സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ണ് സ​ഫ്ദ​റി​ന് ശി​ക്ഷ വി​ധി​ച്ച​ത്. ല​ണ്ട​നി​ലെ സ​മ്ബ​ന്ന​പ്ര​ദേ​ശ​മാ​യ അ​വെ​ന്‍​ഫീ​ല്‍​ഡി​ല്‍ നാ​ല് ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ കേ​സി​ലാ​ണ് അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് ബ​ശീ​ര്‍ ശി​ക്ഷ വി​ധി​ച്ച​ത്.

ഉ​ന്ന​ത​രു​ടെ അ​ന​ധി​കൃ​ത സ​മ്ബാ​ദ്യ​വി​വ​ര​ങ്ങ​ള്‍ പാ​ന​മ രേ​ഖ​ക​ള്‍ വ​ഴി പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ഷ​ന​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ(​എ​ന്‍.​എ.​ബി) എ​ടു​ത്ത മൂ​ന്ന് കേ​സു​ക​ളി​ലൊ​ന്നി​ലാ​ണ് കോ​ട​തി ത​ട​വ് വി​ധി​ച്ച​ത്. അ​ഞ്ചു​ത​വ​ണ മാ​റ്റി​വെ​ച്ച​ശേ​ഷ​മാ​ണ് വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.അ​ര്‍​ബു​ദ ബാ​ധി​ത​യാ​യ ഭാ​ര്യ കു​ല്‍​സൂം ന​വാ​സിന്റെ ചി​കി​ത്സ​ക്കാ​യി ല​ണ്ട​നി​ലാ​ണി​പ്പോ​ള്‍ 68കാ​ര​നാ​യ ശ​രീ​ഫും കു​ടും​ബ​വും.

ശ​രീ​ഫിന്റെ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ല്‍ 100 പേ​ജ്​ വി​ധി ജ​ഡ്ജി വാ​യി​ച്ച​ത്. ജൂ​ലൈ 25ന് ​പാ​കി​സ്താ​നി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രിക്കെ വ​ന്ന വി​ധി, ശ​രീ​ഫി​െന്‍റ പാ​ര്‍​ട്ടി​യാ​യ പാ​കി​സ്താ​ന്‍ മുസ്ലിം ലീ​ഗ്-​ന​വാ​സ് വി​ഭാ​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ മ​ക​ള്‍ മ​റി​യ​ത്തി​നും മ​രു​മ​ക​ന്‍ സ​ഫ്ദ​റി​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ല. വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന ശ​രീ​ഫിന്റെ മ​ക്ക​ളാ​യ ഹ​സ​നെ​യും ഹു​സൈ​നെ​യും ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളാ​യി കോ​ട​തി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.