അറേബ്യൻ അംഗന ഒന്നാം വാർഷികവും ഡോ .എലിസബത്ത് സാംസണിന് യാത്രയയപ്പും

162

റിയാദ്: ഫ്രണ്ട്‌സ് ക്രിയേഷന്‍സ് വനിതാ വിഭാഗമായ അറേബ്യന്‍ അംഗന ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.മദീന ഹൈപ്പർ മാർക്കെറ്റ് ഹാളിൽ സംഘടിപ്പിച്ച വാർഷിക സംഗമത്തിൽ ഉപരിപഠനാര്‍ഥം മലേഷ്യയിലേക്ക് പോകുന്ന റിയാദിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് സാംസണ് യാത്രയയപ്പും നല്‍കി. സാംസ്‌കാരിക സമ്മേളനം അല്‍ ഹുദ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു . യോഗത്തില്‍ ഷക്കീല വഹാബ് അധ്യക്ഷത വഹിച്ചു. സൗദി പൗരപ്രമുഖനും ഗായകനുമായ ഹാഷിം അബ്ബാസ് മുഖ്യാതിഥിയായിരുന്നു. ഡോ. എലിസബത്തിനുളള ഉപഹാരം പത്മിനി യു. നായര്‍ സമ്മാനിച്ചു. സജ്‌ന സലിം പൊന്നാട അണിയിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ഡോ. എലിസബത്തിന് ഉപഹാരം നല്‍കി ആദരിച്ചു.വിവിധ സംഘടനാ പ്രതിനിധികളായ
ദീപ ജയകുമാര്‍,നദീറ ഷംസ് , ഫൗസിയ , ഷാലിമ, നദീറ ഷംസ് ,നൗഫിന സാബു , ഷീല രാജു ,നാസിയ, ആനി സാമുവൽ ,ലാലി സജീവ് , ഇബ്രാഹിം സുബ്ഹാന്‍, ഷിഹാബ്, നാസര്‍ കാരന്തൂര്‍, ബഷീര്‍ പാങ്ങോട്, വി ജെ നസ്രുധീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍ , നിബു വര്‍ഗീസ്, അബ്ദുല്ല വല്ലാഞ്ചിറ, ലാജ അഹദ്, എിര്‍ ആശംസകള്‍ നേര്‍ന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിനോടുളള ആദര സൂചകമായി റീന കൃഷ്ണകുമാര്‍ ചി’പ്പെടുത്തിയ സംഗീത ശില്പം, നൃത്ത നൃത്യങ്ങള്‍ എന്നിവക്ക് പുറമെ വിവിധ കലാപരിപാടികളും അരങ്ങേറി. സുബി സുനില്‍ സ്വാഗതം പറഞ്ഞു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.