അര്‍ജന്‍റീനയുടെ പരാജയം; മനം നൊന്ത്​ യുവാവ് ആറ്റില്‍ ചാടി

240

ഫുട്​ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യ​ക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത്​ യുവാവ് മീനിച്ചലാറ്റില്‍ ചാടി. ആറുമാനൂര്‍ കൊറ്റത്തില്‍ ബിനു അലക്​സാണ് (30) ഇന്ന്​ രാവിലെ അഞ്ച്​ മണിക്ക്​​​ ആറ്റില്‍ ചാടിയത്​.

മീനച്ചിലാറില്‍ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തി. അര്‍ജന്‍റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്ന്​ കുറിപ്പിലുണ്ട്​. കടുത്ത അര്‍ജന്‍റീന ആരാധകനാണ്​ ബിനു.

കോട്ടയം: ഫുട്​ബാള്‍ ലോകകപ്പില്‍ ക്രൊയേഷ്യ​ക്കെതിരെ അര്‍ജന്‍റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതില്‍ മനം നൊന്ത്​ യുവാവ് മീനിച്ചലാറ്റില്‍ ചാടി. ആറുമാനൂര്‍ കൊറ്റത്തില്‍ ബിനു അലക്​സാണ് (30) ഇന്ന്​ രാവിലെ അഞ്ച്​ മണിക്ക്​​​ ആറ്റില്‍ ചാടിയത്​.

മീനച്ചിലാറില്‍ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തി. അര്‍ജന്‍റീന കളിയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്ന്​ കുറിപ്പിലുണ്ട്​. കടുത്ത അര്‍ജന്‍റീന ആരാധകനാണ്​ ബിനു