അയ്യപ്പഭക്തരായ സ്‌ത്രീകള്‍ക്ക് വാവര്‍പള്ളിയിലും തടസ്സമുണ്ടാകില്ല: മഹല്ല് കമ്മിറ്റി

112

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലെ കീഴ്‌വഴക്കം ഇനിയും തുടരുമെന്ന് എരുമേലി മഹല്ലാ ജമാ അത്ത് പ്രസിഡന്റ് അഡ്വ: പി എച്ച് ഷാജഹാന്‍ പറഞ്ഞു. ശബരിമലയില്‍ സ്‌ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയോട് പ്രതികരികരിക്കുകയായിരുന്നു ജമാഅത്ത് പ്രസിഡന്റ്.

ശബരിമലയിലും എരുമേലിയിലും ദര്‍ശനത്തിനെത്തുന്ന സ്‌ത്രീകള്‍ അടക്കമുള്ള തീര്‍ത്ഥാടകര്‍ എരുമേലി വാവര് പള്ളിയില്‍ (നൈനാര്‍ പളളി) എത്താറുണ്ട്. പള്ളിക്ക് വലം വെച്ച് പേട്ടതുള്ളല്‍ നടത്താറുമുണ്ട്. പരമ്പരാഗതമായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ഇത് ഇനിയും തുടരും- പ്രസിഡന്റ് പറഞ്ഞു.