അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമെന്ന് മോദി

110

പായ് വഞ്ചിയില്‍ ആഗോളയാത്ര മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ പരിക്ക് പറ്റിയ മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാതിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിലാഷ് ടോമിയുമായി സംസാരിച്ചുവെന്നും വലിയൊരു പ്രതിസന്ധിയില്‍കൂടി കടന്നുപോയിട്ടും അദ്ദേഹത്തിന്‍റെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ യുവാക്കളെങ്ങനെയെന്നുള്ള ഉദാഹരണമാണ് അഭിലാഷ് ടോമിയെന്നും മോദി പുകഴ്ത്തി. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ അഭിലാഷ് ടോമി ഇപ്പോള്‍ ചികിത്സയിലാണ്.

രാജ്യത്തെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു രാജ്യത്തിൻറയും മണ്ണ് ഇന്ത്യയ്ക്ക് വേണ്ട. എന്നാൽ രാജ്യത്തെ സമാധാന അന്തരീക്ഷത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നവർക്ക് തിരിച്ചടി നല്‍കുമെന്നും മോദി പറഞ്ഞു.