അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തി

91

പു​തി​യ ര​ക്തഗ്രൂ​പ്പ് ക​ണ്ടെ​ത്തി​യ​താ​യി മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബാ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വി​ദ​ഗ്ധ​ർ അറിയിച്ചു. 200ൽ ​പ​രം ചെ​റി​യ ര​ക്ത​ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ലേ​ക്ക് അപൂർവ “പി’ രക്തഗ്രൂപ്പാണ് കണ്ടെത്തിയത്. പി​പി അ​ഥ​വാ പി ​ന​ൾ ഫീ​നോ​ടൈപ്പ് എ​ന്നാ​ണ് പു​തി​യ ര​ക്തഗ്രൂ​പ്പി​ന്‍റെ പേ​ര്. ഡോ. ​ഷാ​മീ ശാ​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. ആ​യി​ര​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ര​ക്തഗ്രൂ​പ്പു​ക​ൾ അ​പൂ​ർ​വ ഗ്രൂ​പ്പു​ക​ളാ​യാ​ണ് ഈ ​ഗ്രൂപ്പിനെ ​കണ​ക്കാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ര​ക്തം വേ​ണ്ട ഒ​രു രോ​ഗി​യു​ടെ ര​ക്ത​സാ​മ്പി​ൾ ക​സ്തൂ​ർ​ബാ ഹോ​സ്പി​റ്റ​ലി​ലെ ര​ക്തബാ​ങ്കി​ൽ ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​നു യോ​ജി​ക്കു​ന്ന ര​ക്തം ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തി​നാ​ൽ ഈ ​സാ​മ്പി​ൾ യു​കെ​യി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്ലെ​ഡ് ഗ്രൂ​പ്പ് റെ​ഫ​റ​ൻ​സ് ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കുകയായിരുന്നു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​പി ഫീ​നോ​ടൈ​പ്പ് ര​ക്തഗ്രൂ​പ്പാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പി ​ബ്ല​ഡ് ഗ്രൂ​പ്പ് ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് എം​എ​എ​ച്ച്ഇ പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പൂ​ർ​ണി​മ ബാ​ലി​ഗ പ​റ​ഞ്ഞു.വ​ള​രെ അ​പൂ​ർ​വ​മാ​യ പി ​ഗ്രൂ​പ്പ് ര​ക്ത​മാ​ണ് രോ​ഗി​യി​ൽ ഉ​ള്ള​തെ​ന്നും ഇ​തി​ൽ ആ​ന്‍റി​ബോ​ഡി​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​മ്യൂ​ണോ​ഹെ​മ​റ്റോ​ള​ജി ആ​ൻ​ഡ് ബ്ലെ​ഡ് ട്രാ​ൻ​സ്പ്യൂ​ഷ​ൻ മേ​ധാ​വി ഡോ. ​ഷ​മീ ശാ​സ്ത്രി പ​റ​ഞ്ഞു.