അടിമാലിയില്‍ ബസ് അപകടം; നാല് പേര്‍ക്ക് പരുക്ക്

196

അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല.ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടമുണ്ടായത്. പണിക്കന്‍കുടിയില്‍ നിന്നും തൊടുപുഴയിലേക്ക് പോയ പിഎന്‍എസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.ലോറിയെ മറികടക്കുന്നതിനിടെ കാറില്‍ തട്ടിയ ശേഷം ബസ് വശത്തേക്ക് മറിയുകയായിരുന്നു.