അക്വാമാന്‍റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി

റിപ്പോർട്ട് : അനസ് കാസിം

40

ഹോളിവുഡ് താരം ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്ന അക്വാമാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ അക്വാമാന്റെ അതിമാനുഷ കഥകളാണ് ഈ ചിത്രം പറയുന്നത്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകവ്യാപകമായി ഡിസംബര്‍ 21-ന് പുറത്തിറങ്ങും.